Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldNews

America

യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗം ഇ​ൽ​ഹാ​ൻ ഒ​മ​റി​നെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി; സ​ഹോ​ദ​ര​നെ വി​വാ​ഹം ക​ഴി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ

വാ​ഷിം​ഗ്ട​ൺ: സോ​മാ​ലി​യ​ൻ വം​ശ​ജ​യും യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗ​വു​മാ​യ ഇ​ൽ​ഹാ​ൻ ഒ​മ​റി​നെ​തി​രെ (Ilhan Omar) ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി മാ​ർ​ക്ക്‌​വെ​യ്ൻ മു​ല്ലി​ൻ സ്ഥി​രീ​ക​രി​ച്ചു.

യു​എ​സി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നാ​യി ഇ​ൽ​ഹാ​ൻ ഒ​മ​ർ ത​ന്‍റെ സ്വ​ന്തം സ​ഹോ​ദ​ര​നെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ഡാ​ള​സി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ൻ ക​ൺ​വെ​ൻ​ഷ​നി​ടെ ക​ൺ​സ​ർ​വേ​റ്റീ​വ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബെ​ന്നി ജോ​ൺ​സ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ല്ലി​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. " യു​എ​സി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്‍റെ സ​ഹോ​ദ​ര​നെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്ന് ന​മു​ക്ക​റി​യാം. ഇ​തി​ൽ ചി​ല നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്" എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ൽ​ഹാ​ൻ ഒ​മ​റു​ടെ കു​ടും​ബ​ത്തി​ന്‍റെ കു​ടി​യേ​റ്റ ച​രി​ത്ര​വും വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു. കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി കോ​ട​തി​യി​ൽ കു​റ്റ​മാ​രോ​പി​ക്കാ​ൻ തെ​ളി​വു​ക​ൾ ല​ഭി​ച്ചാ​ൽ, അ​മേ​രി​ക്ക​ൻ പൗ​ര​ത്വം റ​ദ്ദാ​ക്കി അ​വ​രെ നാ​ടു​ക​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

എ​ന്നാ​ൽ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ​ല്ല, മ​റി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​അ​ന്വേ​ഷ​ണ​മെ​ന്നും മു​ല്ലി​ൻ വ്യ​ക്ത​മാ​ക്കി. ത​നി​ക്കെ​തി​രെ​യു​ള്ള ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് ഇ​ൽ​ഹാ​ൻ ഒ​മ​ർ മു​മ്പും ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പു​തി​യ നീ​ക്കം അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up